സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കി രോ-കോ സഖ്യം. ഓസീസ് ഉയർത്തിയ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സോടെ രോഹിത് ശര്‍മയും 52 റണ്‍സോടെ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 24 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴികേട്ട സൂപ്പർതാരം വിരാട് കോഹ്ലിയും രോഹിത് ശർമയും അവസാന മത്സരത്തിൽ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. 85 പന്തിൽ എട്ടു ബൗണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് രോഹിത് 78 റൺസെടുത്തത്.
അതേസമയം, കരുതലോടെ ബാറ്റ് വീശുന്ന കോഹ്ലി 58 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെയാണ് 52 റൺസെടുത്തത്. 22 ഓവർ ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ 66 റൺസ് കൂടി വേണം.